സ്വര്‍ണം ഖനനം ചെയ്യുന്ന കല്‍ക്കരി പാടങ്ങള്‍ ::: March 2002 നുശേഷം Jindal, Jayaswal , Jajodia എന്നിവരുടെ സ്വത്തില്‍ 23000 % വരെ വര്‍ധനവ്

Jindal, Jayaswal , Jajodia എന്നിവരുടെ സ്വത്തില്‍ March 2002 നുശേഷം 2500 % മുതല്‍ 23000 % വരെ വര്‍ധനവുണ്ടായി . രാഷ്ട്രീയ ബന്ധമുള്ള  Jindals, Jayaswals ,Jajodias കുടുംബങ്ങളാണ് ഇന്ത്യയിലെ കല്‍ക്കരി പാടങ്ങളില്‍ 10 % കയ്യില്‍ വെച്ചിരിക്കുന്നത് . Market Capitalization മാനദണ്ടമായി  വെച്ചാണ്‌ സ്വത്തിന്റെ വളര്‍ച്ച കണക്കുകുട്ടിയിരിക്കുന്നത്. 
കോണ്‍ഗ്രസ്‌  MP Naveen Jindal ന്റെ കമ്പനിയായ  Jindal Steel and Power (JSPL), ആണ് കല്‍ക്കരി പാടം നല്‍കിയതില്‍ ഏറ്റവും കുടുതല്‍ നേട്ടമുണ്ടാക്കിയത്  .ഒന്‍പതു കല്‍ക്കരി പാടങ്ങളിലായി 2.58 billion tonnes കല്‍ക്കരിയാണ് JSPL സ്വന്തമാക്കിയത് . ഇത് മുഴുവന്‍ കല്‍ക്കരി പാടം അനുവദിച്ചതിന്റെ 6% വരും.
Jindal’s brother-in-law Sandeep Jajodia യുടെ ഉടമസ്ഥതയിലുള്ള Monnet Ispat and Energy Ltd, 5 കല്‍ക്കരി പാടങ്ങളിലായി 337 million tonnes കല്‍ക്കരിയാണ് സ്വന്തമാക്കിയത് .( മുഴുവന്‍ കല്‍ക്കരി പാടം അനുവദിച്ചതിന്റെ 0.78%)
കോണ്‍ഗ്രസ്‌  MP Vijay Darda ക്ക് അടുത്ത ബന്ധമുള്ള നാഗ്പൂര്‍ലുള്ള  Jayaswal ഫാമിലി നടത്തുന്ന  Jayaswal Neco and Abhijeet Group  10 കല്‍ക്കരി പാടങ്ങളിലായി  923 million tonnes കല്‍ക്കരിയാണ് സ്വന്തമാക്കിയത് ( മുഴുവന്‍ കല്‍ക്കരി പാടം അനുവദിച്ചതിന്റെ  2.13%).
കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചത് കമ്പനികള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് അവരുടെ Market Capitalization ( Company share ന്റെ വിലയില്‍ ) ലുണ്ടായ വലിയ വര്‍ധനവ്‌ വെക്തമാക്കുന്നു 
 Image
 March 2002 മുതല്‍  March 2012 വരെ Market Capitalization നില്‍ ഉണ്ടായ വര്‍ധനവ്‌ 
 *****************************************************************************************************
Monnet Ispat ന്റെ  market capitalisation വര്‍ധനവ്‌  23,638% (Rs12.6 കോടിയില്‍ നിന്നും Rs2,991 കോടി  )
JSPL ന്റെ market capitalisation വര്‍ധനവ്‌ 10,763% (from Rs469  കോടിയില്‍ നിന്നും Rs50,946 കോടി) 
Jayaswal ന്റെ  Neco യുടെ market capitalisation വര്‍ധനവ്‌  2,639% (Rs18.8 കോടിയില്‍ നിന്നും  Rs515 കോടി)
 JSW Steel ന്റെ market capitalisation വര്‍ധനവ്‌ 246% ( Rs4,652 കോടിയില്‍ നിന്നും Rs16,100 crore കോടി  )
കല്‍ക്കരി ലേലം ചെയ്യാതെ നല്‍കണമെന്ന് മിക്ക സംസ്ഥാന സര്‍ക്കാരുകളും അവിശപെട്ടിരുന്നു. അങ്ങനെ ലഭിച്ച കല്‍ക്കരി പാടങ്ങള്‍ വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാക്കിയെന്നാണ് കണക്കുകളില്‍നിന്നും  വെക്തമാകുന്നത് .
Read the article which published in DNA News Papper
Image
.
.
.
.
.
news courtesy : DNA

തിലകന്‍ ഞങ്ങള്‍ സിനിമാ പ്രേക്ഷകരുടെ സ്വഹാര്യ അഹങ്കാരം

തിലകന് പാര വെച്ച അലവലാതികള്‍ എല്ലാരും ചാനലുകളില്‍ മുതലകണ്ണിര്‍ ഒഴുക്കുന്നു….. ആ അഭിനയം കാണുമ്പോള്‍ അവരോടു സഹതാപമാണ് തോന്നുന്നത് . സംഘടനയില്‍ നിന്നും പുറത്താക്കിയത് പോരാഞ്ഞിട്ട് അദ്ധേഹത്തിനു കിട്ടിയ dam 999 ഉള്‍പെടെ ഒരുപാട് സിനിമകള്‍ മുടക്കിയ എംപോക്കികള്‍  ഇന്ന് അദ്ദേഹം മരിച്ചപ്പോള്‍ തിലകന്‍ മഹാനായിരുന്നു, അസൂയപ്പെടുത്തുന്ന നടന്‍, എന്റെ അഹങ്കാരമാണ് തിലന്‍ ചേട്ടന്‍, എന്റെ കുടുംബത്തിലെ ഒരംഗം, എന്റെ അച്ഛനായി അഭിനയിച്ചപ്പോള്‍ കുളിര് കോരി , തിലകന്‍ അതായിരുന്നു ഇതായിരുന്നു എന്നൊക്കെ പറയുന്നു …..താരാധിപത്യത്തിന്റെ അന്ധതയില്‍ വിരാജിക്കുന്ന ഈ കടല്‍ കിഴവന്മാര്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍  കാട്ടുന്ന  നടനവൈഭവം തിരശീലയ്ക്കു മുന്‍പില്‍ ആടിത്തിമിര്‍ത്താല്‍ ഓസ്ക്കാര്‍ കിട്ടിയേനെ …..

അമ്മയെന്ന പേരില്‍ കുറെ അല്പന്നമാരായ താര പ്രഭുക്കന്മാര്‍ നിയന്ത്രിക്കുന്ന സാഡിസ്റ്റ്‌ സംഘടനയില്‍ കുറച്ചു നാളെങ്കിലും അംഗമായതാണ് തിലകനെന്ന മഹാനടന്റെ ഏറ്റവും വലിയ പോരായ്മ …..ഈ സംഘടനക്ക് അമ്മ എന്ന് പെരിട്ടവനെ മടല് വെട്ടി തല്ലണം … അമ്മ ,ഫെഫ്ക , മാക്ട ഒലക്കേടെ മുട് തുടങ്ങി സിനിമയെ തകര്‍ക്കാന്‍ കുറെ സംഘടനകളും അതിന്റെയൊക്കെ തലപ്പത്തു മണ്ണുണ്ണി , ബാബു , ശശി തുടങ്ങി കുറെ അലവലാതി ഭാരവാഹികളും സിനിമയെ നശിപ്പിക്കുന്ന ഇത്തരം സംഘടനകളാണ് സിനിമയുടെ ശാപം ……

Image

അഭ്രപാളികളില്‍ ഒരിക്കലും മായാത്ത തിലകക്കുറി ചാര്‍ത്തിയ മലയാള സിനിമയുടെ പെരുംതച്ചന്‍ തിലകന്‍ ഞങ്ങള്‍ സിനിമാ പ്രേക്ഷകരുടെ സ്വഹാര്യ അഹങ്കാരമാണ്…………….. ”  ഞങ്ങളുടെ മാത്രം “

Image

 

T20 വേള്‍ഡ് കപ്പ്‌ മത്സരങ്ങള്‍ തത്സമയം കാണാം

T20 വേള്‍ഡ് കപ്പ്‌ മത്സരങ്ങള്‍ തത്സമയം കാണാം 

Image

Groups

ഗ്രൂപ്പ് -എ ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍
ഗ്രൂപ്പ് -ബി ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്
ഗ്രൂപ്പ് -സി ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്‌ബെ
ഗ്രൂപ്പ് -ഡി ന്യൂസീലന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദേശ്‌

Match Schedule

Match Date Group Teams Time
പ്രാഥമിക റൗണ്ട്
1 18.09.12 സി ശ്രീലങ്ക-സിംബാബ്‌വെ 7:30
2 19.09.12 ബി ഓസ്‌ട്രേലിയ- അയര്‍ലന്‍ഡ് 3:30
3 19.09.12 ഇന്ത്യ-അഫ്ഗാനിസ്താന്‍ 7:30
4 20.09.12 സി ദ.ആഫ്രിക്ക -സിംബാബ്‌വെ 7:30
5 21.09.12 ഡി ബംഗ്ലാദേശ്-ന്യൂസീലന്‍ഡ് 3:30
6 21.09.12 ഇംഗ്ലണ്ട്-അഫ്ഗാനിസ്താന്‍ 7:30
7 22.09.12 സി ശ്രീലങ്ക- ദക്ഷിണാഫ്രിക്ക 3:30
8 22.09.12 ബി ഓസ്‌ട്രേലിയ-വെസ്റ്റ്ഇന്‍ഡീസ് 7:30
9 23.09.12 ഡി ന്യൂസീലന്‍ഡ്- പാകിസ്താന്‍ 3:30
10 23.09.12 ഇന്ത്യ- ഇംഗ്ലണ്ട് 7:30
11 24.09.12 ബി വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് 7:30
12 25.09.12 ഡി പാകിസ്താന്‍-ബംഗ്ലാദേശ്‌ 7:30
സൂപ്പര്‍ 8
13 27.09.12 ഒന്ന് സി ഗ്രൂപ്പ് ജേതാക്കള്‍– – ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 3:30
14 27.09.12 ഒന്ന് എ ഗ്രൂപ്പ് ജേതാക്കള്‍ -ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 7:30
15 28.09.12 രണ്ട് ഡി ഗ്രൂപ്പ് ജേതാക്കള്‍- സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 3:30
16 28.09.12 രണ്ട് ബി ഗ്രൂപ്പ് ജേതാക്കള്‍-എഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 7:30
17 29.09.12 ഒന്ന്് സി.ഗ്രൂപ്പ് ജേതാക്കള്‍-ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 3:30
18 29.09.12 ഒന്ന് ബി ഗ്രൂപ്പ് ജേതാക്കള്‍-സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 7:30
19 30.09.12 രണ്ട് ഡി ഗ്രൂപ്പ് ജേതാക്കള്‍- എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 3:30
20 30.09.12 രണ്ട് ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ – ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 7:30
21 01.10.12 ഒന്ന് എ ഗ്രൂപ്പ് ജേതാക്കള്‍-സിഗ്രൂപ്പ് ജേതാക്കള്‍ 3:30
22 01.10.12 ഒന്ന് ബി.ഗ്രൂപ്പ് ജേതാക്കള്‍- ഡി ഗ്രൂപ്പ് ജേതാക്കള്‍ 7:30
23 02.10.12 രണ്ട് എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍-സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 3:30
24 02.10.12 രണ്ട്‌ എഗ്രൂപ്പ് ജേതാക്കള്‍-ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ 7:30
ഒന്നാം സെമിഫൈനല്‍
25 04.10.12 7:30
രണ്ടാം സെമിഫൈനല്‍
26 05.10.12 7:30
ഫൈനല്‍
27 07.10.12 7:30

 

സത്യത്തില്‍ “വി എസ്സ്” പുന്നപ്ര വയലാര്‍ സമര നായകനാണോ ?

വി എസ്സിന് എതിരെ പുന്നപ്ര സമരത്തില്‍ പങ്കെടുക്കാതെ പേടിച്ചു പൂഞ്ഞാറില്‍ ഒളിവില്‍ പോയി എന്ന് ആരോപണം പുതിയതല്ല . പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്ന് വി എസ് ഒളിച്ചോളിയെന്നു M M ലോറന്‍സ് പറഞ്ഞതിനോട് വി എസ്സ ന്റെ പ്രതികരണം വെക്തിഹത്യ ആയിരുന്നു എന്നാല്‍ ലോറന്‍സിന്റെ ആരോപണത്തിനുള്ള മറുപടി വി എസ്സിനു നല്‍കാന്‍ കഴിഞ്ഞില്ല എന്നത് പ്രസക്തമാണ് .
Image
പുന്നപ്ര-വയലാര്‍ സമരം – അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു
കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് ‘സമരനായകര്‍’ എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?
വി എസ്സ് പുന്നപ്ര വയലാര്‍ സമര കാലത്ത് സമരം പേടിച്ചു പൂഞ്ഞറില്‍ ഒളിവില്‍ പോയെന്നു പുന്നപ്ര സമരനായകന്‍ ബെന്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ടെന്നു മംഗളം പത്രത്തിന് നല്‍കിയ ആഭിമുഖത്തില്‍ സഖാവ് ശങ്കുണ്ണി .
Image
”ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി”. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ”പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ” എന്ന ലേഖനസമാഹാരം ഭാഗം രണ്ട് – രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് അച്യുതാനന്ദന്‍ അവകാശപ്പെടുന്നില്ല. അതിനാല്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന പദവിയില്‍ നിന്ന് വയലാര്‍ ഭാഗം നിസംശയം വെട്ടി നീക്കാം. ശേഷിക്കുന്നത് അദ്ദേഹം പുന്നപ്ര സമരനായകന്‍ ആണോ എന്ന ചോദ്യമാണ്. അതിന് 1122 തുലാം 7 (1946 ഒക്‌ടോബര്‍ 24) ലെ പുന്നപ്ര വെടിവെയ്പിലും പശ്ചാത്തല സംഭവങ്ങളിലും അദ്ദേഹത്തിന്റെ ഭാഗം എന്ത് എന്ന് ”പുന്നപ്ര-വലയാര്‍ സമരം അനുഭവങ്ങളിലൂടെ” എന്ന ഗ്രന്ഥത്തില്‍ തെളിവുകളുണ്ടോ എന്നുനോക്കാം. മേല്‍പറഞ്ഞ ലേഖനസമാഹാരത്തിലെ ആദ്യലേഖനം പുന്നപ്ര സമരസേനാനി എച്ച്.കെ. ചക്രപാണിയുടേതാണ്. പുന്നപ്ര ക്യാമ്പ് ആക്രമിച്ച് എസ്.ഐ. നാടാരെ വെട്ടാന്‍ ആജ്ഞ നല്‍കുന്നത് പി.കെ. ചന്ദ്രാനന്ദന്‍ ആണെന്നു വ്യക്തമാക്കുന്ന ലേഖനത്തിന്റെ ഒരിടത്തും അച്യുതാനന്ദന്‍ വരുന്നതേയില്ല.
രണ്ടാം ലേഖനം കെ.എസ്. ബെന്‍ എന്ന സമരനായകന്റേതാണ്. വി.എ. സൈമണ്‍ ആശാന്‍, ടി.വി. തോമസ്, പി.പി.ജോണ്‍കുട്ടി, ടി.സി. പത്മനാഭന്‍, വി.കെ.ഭാസ്‌കരന്‍ എന്നിവരെ സമരനായകരായി പറയുന്നു. 1121 കര്‍ക്കടകം 21 ന് സൈമണ്‍ ആശാനെ അറസ്റ്റുചെയ്തതായി രേഖപ്പെടുത്തുന്നു. ”ഞാനും” കൂടി ഒപ്പമില്ല. നാടാര്‍ കൊലക്കേസ്സ് (പുന്നപ്ര സംഭവം) പ്രതികളായ 95 പേരുടെ ലിസ്റ്റ് ലേഖനത്തിന്റെ അവസാനമുണ്ട് ”ഞാനും” അതിലുമില്ല.മൂന്നാം ലേഖനം വി.കെ.വാസവന്‍ എന്ന നേതാവിന്റെയാണ്. ഇവിടെ പുന്നപ്ര സംഭവങ്ങളില്‍ സൈമണ്‍ ആശാന്റെ നേതൃത്വപരമായ പങ്ക് വിശദീകരിക്കുന്നുണ്ട്. പി.ടി. പുന്നൂസ്സ്, ആര്‍. സുഗതന്‍, കുമാരന്‍ വക്കീല്‍, വി.കെ. കരുണാകരന്‍, എന്‍.എസ്.പി.പണിക്കര്‍, കെ.എസ്. ബെന്‍ ഇവരെയൊക്കെപ്പറ്റി പറയുന്നുണ്ട്. ”ഞാനും” മാത്രമില്ല.നാലും, ആറും ലേഖനങ്ങള്‍ സൈമണ്‍ ആശാന്റെ സന്തതസഹചാരികളുടേതാണ്. രണ്ടു ലേഖനങ്ങളിലും അച്യുതാനന്ദന്‍ അവകാശപ്പെട്ടതുപോലെ സൈമണ്‍ ആശാന്റെ കൂടെ ”ഞാനും” ഉള്ളതായി കാണുന്നില്ല. ആറാം ലേഖനത്തിന്റെ തന്നെ ഭാഗമായി വട്ടയാല്‍ പള്ളി സംഭവത്തിലെ 22 പ്രതികളുടെ ലിസ്റ്റ് ചേര്‍ത്തിട്ടുണ്ട്. ഒന്നാം പേരുകാരന്‍ സൈമണ്‍ ആശാനാണെങ്കിലും ”ഞാനും” അവിടെയുമില്ല.
13-ാം ലേഖനം പുന്നപ്ര സമരസേനാനി കറുകപ്പറമ്പില്‍ യോഹന്നാന്റെ അനുഭവങ്ങളാണ്. പുന്നപ്രയിലെ കയര്‍-മത്സ്യമേഖലയില്‍ സൈമണ്‍ ആശാന്‍, ആര്‍. സുഗതന്‍, കെ.എസ്.ബെന്‍, ടി.വി. തോമസ് എന്നിവര്‍ നേതൃത്വം നല്കി പ്രവര്‍ത്തിച്ചിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. 14 ാം ലേഖനത്തില്‍ വാരിയംപറമ്പില്‍ കൃഷ്ണന്‍ എന്ന സമരസേനാനി പറയുന്നത് സൈമണ്‍ ആശാന്‍, കെ.വി.പത്രോസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.റ്റി. പുന്നൂസ്സ്, ആര്‍. സുഗതന്‍ എന്നിവര്‍ പുന്നപ്ര സമരത്തിന്റെ നേതൃസ്ഥാനത്തു പ്രവര്‍ത്തിച്ചു എന്നാണ്. 13ലും 14ലും സൈമണ്‍ ആശാന്‍ ഉണ്ട്, ”ഞാനും” ഇല്ല.
1946 ല്‍ വെറും 23 വയസ്സുകാരന്‍ ആയതുകൊണ്ടാണോ ”ഞാനും” (അച്യുതാനന്ദന്‍) ഉണ്ടെന്ന് ”പുന്നപ്ര-വയലാര്‍ സമരം – അനുഭവങ്ങളിലൂടെ”യില്‍ (ചിന്ത പബ്ലിഷേഴ്‌സ്) ആരും പറയാതിരുന്നത്. എങ്കില്‍ പല ലേഖനങ്ങളിലും 19 വയസ്സുകാരന്‍ പി.കെ.ചന്ദ്രാനന്ദന് നായകസ്ഥാനം നല്‍കിയതോ. അന്ന് (1946) 12 വയസ്സ് മാത്രമുള്ള ടി.കെ. പളനിക്കുവേണ്ടി (1996 ലെ മാരാരിക്കുളം വിപ്ലവത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി) പ്രസ്തുത പുസ്തകത്തിന്റെ 126-ാം പേജില്‍ തലക്കെട്ടോടുകൂടിയ പ്രത്യേക പരിഗണനനല്‍കിയതും, പ്രായം കുറഞ്ഞതുകൊണ്ട് ആരെയും ഒഴിവാക്കിയിട്ടില്ല എന്നതിന് തെളിവാണ്.
സി.പി.എം. ആഭിമുഖ്യത്തിലുള്ള ചിന്ത പബ്ലിഷേഴ്‌സ് 2006 ല്‍ പുറത്തിറക്കിയ ”പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ” യില്‍ പ്രമുഖ സമരസേനാനികള്‍ ആരും സമരത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സംഭാവന പറയുന്നില്ല. മാത്രമല്ല പുന്നപ്ര സമരത്തില്‍ ”ഞാനും സൈമണ്‍ ആശാനും” എന്ന് അച്യുതാനന്ദന്‍ എഴുതിയ സൈമണ്‍ ആശാന്‍ എല്ലായിടത്തും ഒന്നാമനായി സ്മരിക്കപ്പെടുന്നുണ്ട്. അച്യുതാനന്ദനെ ആരും വെട്ടിനിരത്തിയതല്ല. പുന്നപ്ര സമരത്തില്‍ അച്യുതാനന്ദന് സ്വയം പ്രചരിപ്പിക്കുന്ന നായകസ്ഥാനം ഇല്ല എന്നുള്ളതാണ് സത്യം. പുന്നപ്ര-വയലാറില്‍ ജീവത്യാഗം ചെയ്ത പാവപ്പെട്ട തൊഴിലാളികളെ അപഹസിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കന്മാരേയും അന്ധമായി വിശ്വസിച്ചതുകൊണ്ടാണ്  അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത് എന്ന് തുറന്നു പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. പൊള്ളയായ അവകാശവാദങ്ങളും നിറംപിടിപ്പിച്ചനുണകളും ചേര്‍ത്ത് കെട്ടിച്ചമച്ചുണ്ടാക്കി കപടവിപ്ലവനാടകമായിരുന്നു പുന്നപ്ര-വയലാര്‍ സമരം.
പുന്നപ്ര സമരം കലാശിക്കുന്നത് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലാണ്. 30 ല്‍ താഴെ പൊലീസ്സുകാര്‍ മാത്രമേ ക്യാമ്പിലുണ്ടായിരുന്നുള്ളു. ആയിരക്കണക്കിന് സായുധമായ കമ്യൂണിസ്റ്റുകാര്‍ ക്യാമ്പ് വളഞ്ഞു. തിരുവിതാംകൂര്‍ പൊലീസിലെ സാത്വികനെന്ന് അറിയപ്പെട്ട വേലായുധന്‍ നാടാരായിരുന്നു ക്യാമ്പിന്റെ ഇന്‍സ്‌പെക്ടര്‍. സഹപ്രവര്‍ത്തകര്‍ തടഞ്ഞിട്ടും, ”എന്നെ ആരും ഒന്നും ചെയ്യുകയില്ല, ഞാന്‍ ഈശ്വരവിരോധം ചെയ്തിട്ടില്ല” എന്നു പറഞ്ഞു കൊണ്ട് നാടാര്‍ ഒറ്റയ്ക്ക് നിരായുധനായി ജനക്കൂട്ടത്തിന്റെ അടുത്തേയ്ക്ക് ചെന്നു.
സമരക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ പോലെ ജാഥ പിരിഞ്ഞുപോകണമെന്ന് അപേക്ഷാ രൂപത്തില്‍ തൊഴുകൈകളോടെ (പേജ് 58 പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ) ആവശ്യപ്പെട്ടു. ”എസ്.ഐ.നാടാര്‍ തന്റെ തൊപ്പി പുറകോട്ടിട്ടു. അതൊരു കീഴടങ്ങലായിരുന്നു”. (പേജ് 37 പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ). ഇന്‍സ്‌പെക്ടര്‍ മുന്നോട്ടു വന്ന് ലീഡര്‍മാരായ പത്മനാഭനും, കെ.ജെ.നിക്‌സാസ്സുമായി സംസാരിച്ചു. (പേജ് 137. കെ.സി.ജോര്‍ജ് പുന്നപ്ര-വയലാര്‍). പെട്ടെന്ന് പി.കെ. ചന്ദ്രാനന്ദന്‍ പറഞ്ഞു ‘വെട്ടെടാ’. നാടാരെ തെങ്ങുകയറ്റ തൊഴിലാളി കുഞ്ഞുണ്ണിപ്പരവന്‍ തന്റെ പണിയായുധം കൊണ്ടുവെട്ടി. ഒറ്റവെട്ടിന് തലയറ്റുവീണ നാടാരുടെ ശരീരത്തില്‍ 196 കുത്തുകള്‍ കിട്ടി. (പേജ് 18 പുന്നപ്ര-വയലാര്‍ – അനുഭവങ്ങളിലൂടെ) പിന്നെയാണ് പോലീസുകാര്‍ പ്രാണരക്ഷാര്‍ത്ഥം വെടി വച്ചത്. യഥാര്‍ത്ഥത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യരക്തസാക്ഷി വേലായുധന്‍ നാടാരാണ്. പുന്നപ്ര ക്യാമ്പു സ്ഥിതി ചെയ്തിരുന്നത് അപ്‌ളോണ്‍ അരൂജിന്റെ കെട്ടിടത്തിലായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പറയുന്ന അപ്‌ളോണ്‍ അരൂജെന്ന ജന്മി. 1974 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക സമരചരിത്രത്തില്‍ ജന്മിയായ അപ്‌ളോണ്‍ അരൂജ് എന്ന് എഴുതിയ കെ.സി.ജോര്‍ജ് 1971 ല്‍ അതു തിരുത്തി. അപ്‌ളോണ്‍ അരൂജ് ജന്മിയായിരുന്നില്ല, കമ്യൂണിസ്റ്റ് വിരോധിമാത്രമായിരുന്നു. (പേജ് 95 പുന്നപ്ര-വയലാര്‍-കെ.സി.ജോര്‍ജ്). ചുരുക്കത്തില്‍ നാടാര്‍ കൊലക്കേസ് എന്ന് പുന്നപ്ര സമരത്തെ വിളിക്കാം.
വയലാറിലാകട്ടെ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി അസംഖ്യം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് നേതാക്കന്മാരുടെ പരാജയം കൊണ്ടുമാത്രമാണ്. ”തുലാം ഏഴിന് പുന്നപ്ര വെടിവയ്പുനടന്നപ്പോള്‍ തന്നെ വയലാര്‍ ക്യാമ്പു പിരിച്ചുവിടാന്‍  നിര്‍ദ്ദേശിച്ചുകൊണ്ട് കെ.വി.പത്രോസ്-സുപ്രീം കമാന്‍ഡര്‍ വയലാറിലേക്ക് ഒരു കത്തു കൊടുത്തയച്ചു. കത്തുകിട്ടിയത് എന്റെയും കുമാരപണിക്കരുടേയും കയ്യിലാണ്. കിട്ടുന്നത് വയലാര്‍ വെടി വയ്പുകഴിഞ്ഞ് തുലാം പത്തിന് രാത്രി പത്തുമണിക്ക്. താമസംവരാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. ക്യാമ്പ് പിരിട്ടുവിട്ട് പ്രവര്‍ത്തകര്‍ സ്ഥലം വിടുക എന്നതാണ് കത്തില്‍ എഴുതിയിരുന്നത്”. (പേജ് 146 ല്‍ സി.കെ. ഭാസ്‌കരന്‍ പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ”തുലാം പത്തിന് മുമ്പ് ക്യാമ്പ് പിരിച്ചുവിടണം എന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കു കിട്ടിയിരുന്നില്ല. ഒരു പക്ഷെ നേതാക്കള്‍ക്ക് അറിയാമായിരുന്നിരിക്കാം. ഒരു സര്‍ക്കുലര്‍ കിട്ടി, പിരിഞ്ഞുപോകാനാണ് എഴുതിയിരുന്നത്. തുലാം അഞ്ചിന് എഴുതിയത് പതിനാറിനു കിട്ടി. അങ്ങിനെ സംഭവിച്ചതിലെ മറ്റു കാര്യങ്ങള്‍ അറിയില്ല”. (പേജ് 161 വാവ ആശാന്‍ -പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ”പട്ടാളം വന്നാല്‍ വെടിവയ്ക്കില്ല എന്ന ധാരണയുണ്ടായിരുന്നു. പ്രത്യേകിച്ചും മഹാരാജാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍”. (പേജ് 149 പി.എ. ഗംഗാധരന്‍ പുന്നപ്ര-വയലാര്‍ സമരം – അനുഭവങ്ങളിലൂടെ). കത്തുകള്‍ വൈകിയതെങ്ങനെ. മേല്‍പറഞ്ഞ ധാരണ ആരുനല്‍കി. ചരിത്രാതീതകാലത്തെ സംഭവങ്ങള്‍വരെ പുനരന്വേഷിച്ച് തെറ്റുതിരുത്തുന്ന സി.പി.എം. ഇനിയെങ്കിലും അന്വേഷിക്കുമോ.
പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും, പാര്‍ട്ടി നേതാക്കന്മാരോടുള്ള കൂറും വിശ്വാസവും ചോദ്യം ചെയ്യപ്പെടാനാവാത്തതും സ്മരണാര്‍ഹവുമാണ്. പക്ഷേ അവരെ വെടിയുണ്ടകള്‍ക്കുമുന്നിലേയ്ക്കു തള്ളി വിടുകയും, യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഒളിക്കുകയും, പുഴയായി ഒഴുകിയ ചോരയ്ക്ക് വില പറഞ്ഞ് ഉന്നതങ്ങളില്‍ എത്തുകയും ചെയ്തവര്‍ ആരോണാ അവരുടെ ചെയ്തികളിലെ വഞ്ചന വിളിച്ചുപറയുമ്പോഴാണ് രക്തസാക്ഷി മണ്ഡപങ്ങളിലെ മൃഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് അശാന്തരായി അലയുന്ന തൊഴിലാളികളുടെ ആത്മാക്കള്‍ക്ക് മുക്തിയും മോക്ഷവും ലഭിക്കുന്നത്. അത് എല്ലാ ജനാധിപത്യവിശ്വാസികളുടേയും കടമയുമാണ്. ഇനിയും പറയാന്‍ പോകുന്നത് ചരിത്രമല്ല. കഥ മാത്രമാണ്. 1122 തുലാം മാസത്തിലെ ഒരു പ്രഭാതം. ആലപ്പുഴ പട്ടണത്തിലെ പ്രശസ്ത കയര്‍ ഫാക്ടറിയുടെ സമീപത്തെ ചെറിയ പീടികമുറിയുടെ മുമ്പില്‍ കുറേ കയര്‍ ഫാക്ടറി തൊഴിലാളി സ്ത്രീകള്‍ കൂടി നില്‍ക്കുന്നു. അവര്‍ ആരേയോ ശപിക്കുകയും ശകാരിക്കുകയും ചെയ്യുന്നുണ്ട്. പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കട ഒരാഴ്ചയായി തുറക്കുന്നില്ല. സ്ത്രീ തൊഴിലാളികള്‍ തയ്ക്കാന്‍ നല്‍കിയ തുണികളുമായി യുവാവായ തയ്യല്‍ക്കാരന്‍ മുങ്ങിയിരിക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന് തൊട്ടു മുമ്പും പിമ്പും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ എല്ലാ കുറ്റകൃത്യങ്ങളിലേയും പ്രതികളുടെ പേരില്‍ പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയകുറ്റംകൂടി ചുമത്തുന്ന പതിവ് സര്‍.സി.പിയുടെ പൊലീസിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തയ്ക്കാന്‍ നല്‍കിയ തുണികള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളികള്‍ പൊലീസില്‍ പരാതിപ്പെട്ടുകാണണം.
courtesy :: പ്രൊഫ. എം. മധുസൂദനന്‍ , ജോണ്‍ തോമസ്
Edited Article

NDA ഭരിക്കുന്ന കാലത്ത് Retail സെക്ടറില്‍ 100 % വിദേശ നിക്ഷേപത്തെ അനുകുലിച്ചിരുന്നു

Multi Brand Retail സെക്ടറില്‍ 51% വിദേശ നിക്ഷേപം അനുവദിച്ച UPA തീരുമാനത്തിനെതിരെ സമരം നടത്തുന്ന ബി ജെപി നയിക്കുന്ന NDA അവര്‍ ഭരിച്ച സമയത്ത് 100%വിദേശ നിക്ഷേപത്തെ അനുകുലിച്ചിരുന്നു എന്ന് അന്നത്തെ കാബിനെറ്റ്‌ നോട്ട് . അന്നത്തെ NDA ഗവര്‍ന്മേന്റിലെ വെവസായമന്ത്രി മുരസോളി മാരന്‍ 2002 ല്  Multi Brand retail സെക്ടറില്‍ 100% വിദേശ നിക്ഷേപം നിര്‍ദേശിച്ചിരുന്നു .

Multi brand Retail സെക്ടറില്‍ വിദേശ നിക്ഷേപം അനുവതിക്കുന്നത് രാജ്യത്തിന്‌ വലിയ ഗുണം ചെയ്യുമെന്ന കണ്ടെത്തലാണ് NDA ക്കുണ്ടായിരുന്നതെന്നു  May 2002 ലെ കാബിനെറ്റ്‌ നോട്ടില്‍ പറയുന്നു . വിദേശ നിക്ഷേപം വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കും, സാധങ്ങളുടെ വിലയില്‍ കുറവുണ്ടാകുക വഴി ഉപഭോഗ്താക്കള്‍ക്ക്‌ ഗുണമുണ്ടാകും ,ഇന്ത്യന്‍ ചെറുകിട വ്യേവസായങ്ങള്‍ക്ക് ഗുണം ചെയ്യും .,McDonalds , KFC തുടങ്ങിയവ വരുന്നതുകൊണ്ട് ചെറുകിട ഹോട്ടലുകളെ ബാധിക്കില്ല തുടങ്ങിയ നിരിക്ഷങ്ങളാണ് NDA യുടെ കാബിനെറ്റ്‌ നോട്ടില്‍ ഉള്ളത്.
 Image
May 2002 കാബിനെറ്റ്‌ നോട്ടില് പറയുന്ന പ്രധാന കാര്യങ്ങള്‍
Image
ഭരിക്കുന്ന കാലത്ത് 100 % വിദേശ നിക്ഷേപത്തെ അനുകുലിച്ച BJP ഉള്‍പെട്ട NDA  യാണ്  ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ  51 % വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത് .

പ്രസവാനന്തര മാനസികപ്രശ്നങ്ങള്‍

പ്രസവാനന്തര മാനസികപ്രശ്നങ്ങള്       (article by ഡോ. അരുണ് ബി. നായര്‍  )

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് ‘അമ്മയാകുക’ എന്നത്. എന്നാല് പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളില് പല സ്ത്രീകള്ക്കും മാനസികസംഘര്ഷങ്ങള് ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം പേരിലും ഈ പ്രശ്നങ്ങള് കുറച്ചുദിവസങ്ങള്കൊണ്ട് മാറുമെങ്കിലും ചെറിയൊരു ശതമാനം പേരില് ഇത് ചികിത്സ ആവശ്യമുള്ള മനോരോഗങ്ങളായി മാറാറുണ്ട്

പോസ്റ്റ് നേറ്റല് ബ്ലൂസ്: പ്രസവം കഴിഞ്ഞ് നാലഞ്ച് ദിവസങ്ങള്ക്കുള്ളില് ആരംഭിക്കുന്ന ലഘുവായ മാനസികപ്രശ്നങ്ങളെയാണ് ‘പോസ്റ്റ്നേറ്റല് ബ്ലൂസ്’ എന്നു വിശേഷിപ്പിക്കുന്നത്. ആദ്യപ്രസവം കഴിഞ്ഞ അമ്പതുശതമാനത്തിലേറെ സ്ത്രീകള്ക്ക് ഈ ലക്ഷണങ്ങള് ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില് വരിക, അമിതദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്. പ്രസവം കഴിഞ്ഞ് അഞ്ചു ദിവസങ്ങള്ക്കുള്ളില് കണ്ടുതുടങ്ങുന്ന ലക്ഷണങ്ങള് മിക്കവാറും രണ്ടാഴ്ചകൊണ്ട് മാറാറുണ്ട്. ഇത്തരം ലക്ഷണങ്ങള്ക്ക് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്നേഹപൂര്ണമായ സമീപനവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല് ഈ ലക്ഷണങ്ങള് പൂര്ണമായും മാറാറുണ്ട്. എന്നാല് രണ്ടാഴ്ച കഴിഞ്ഞിട്ടും അസ്വസ്ഥതകള് നിലനില്ക്കുന്നുവെങ്കില് ഡോക്ടറെ സമീപിക്കണം. പ്രസവത്തെത്തുടര്ന്ന് ശരീരത്തിലെ ചില ഹോര്മോണുകളുടെ അളവില് പൊടുന്നനെയുണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇസ്ട്രജന്, പ്രൊജസ്ട്രോണ്, പ്രൊലാക്ടിന് എന്നീ ഹോര്മോണുകളുടെ അളവില് വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം.
Image
വിഷാദരോഗം: പത്തുശതമാനം സ്ത്രീകള്ക്ക് പ്രസവത്തെത്തുടര്ന്ന് വിഷാദരോഗം ഉണ്ടാകാറുണ്ട്. പ്രസവം കഴിഞ്ഞ് നാലാഴ്ചയ്ക്കുള്ളില് ലക്ഷണങ്ങള് പ്രകടമാകും. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ജോലികള് ചെയ്യാനുള്ള താത്പര്യമില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്. തന്റെ കുട്ടി സുഖമായി ഉറങ്ങുന്ന സമയത്തുപോലും ഈയവസ്ഥ ബാധിച്ച അമ്മമാര്ക്ക് ഉറങ്ങാന് കഴിയില്ല. കുട്ടിയെ താന് ഉപദ്രവിക്കുമോ എന്ന ചിന്തയും ഇവരെ ഇടയ്ക്കിടെ അലട്ടും. ഒരു കാരണവുമില്ലാതെ ഉറക്കെ കരയുക, ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയും കണ്ടെന്നുവരാം. ചികിത്സിക്കാത്തപക്ഷം ഇവര് ആത്മഹത്യ ചെയ്യാനും കുട്ടിയെ കൊന്നുകളായാനുമുള്ള സാധ്യതയുമുണ്ട്.
പാരമ്പര്യമായി വിഷാദരോഗസാധ്യത കൂടുതലുള്ളവരില് പ്രസവാനന്തര വിഷാദം കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങള് സൂചിപ്പിക്കുന്നു. പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന ഹോര്മോണുകളുടെ വ്യതിയാനങ്ങള്, ജീവിതപങ്കാളിയുമായുള്ള പൊരുത്തക്കേടുകള്, കുടുംബാംഗങ്ങളില്നിന്ന് പിന്തുണയില്ലാത്ത അവസ്ഥ, മനസ്സിന് ഏറെ വിഷമമുണ്ടാക്കുന്ന ഗൃഹാന്തരീക്ഷം, ഗര്ഭം ധരിക്കാന് താത്പര്യമില്ലായ്മ എന്നിവയൊക്കെ ഈയസ്ഥയ്ക്ക് വഴിതെളിച്ചേക്കാം. ആദ്യപ്രസവത്തെത്തുടര്ന്ന് വിഷാദരോഗമുണ്ടായ സ്ത്രീകള്ക്ക് പിന്നീടുള്ള പ്രസവങ്ങളില് ഇതാവര്ത്തിക്കാന് അമ്പതു ശതമാനത്തോളം സാധ്യതയുണ്ട്. നേരത്തേ വിഷാദരോഗം വന്നിട്ടുള്ള സ്ത്രീകള്ക്കും പ്രസവാനന്തരവിഷാദം വരാന് സാധ്യത കൂടുതലാണ്.
മനസ്സിലെ ചിന്തകളെ ക്രമീകരിക്കാന് സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയര് തെറാപ്പി, വിഷാദവിരുദ്ധ ഔഷധങ്ങള്, കുടുംബാംഗങ്ങള്ക്കുള്ള കൗണ്സിലിങ് എന്നിവയാണ് പ്രധാന ചികിത്സ. രോഗലക്ഷണങ്ങള് തീവ്രമാകുകയും രോഗി ആത്മഹത്യാപ്രവണത പ്രദര്ശിപ്പിക്കുകയും ചെയ്താല് ഔഷധചികിത്സ ആവശ്യമാകും. അപൂര്വമായി രോഗി ഭക്ഷണം കഴിക്കാതെയോ മരുന്നുകഴിക്കാതെയോ ഇരിക്കുന്ന സ്ഥിതി വന്നാല് ‘ഇലക്ട്രോ കണ്വള്സീവ് തെറാപ്പി’ അഥവാ ‘ഷോക്ക് ചികിത്സ’ വേണ്ടിവന്നേക്കാം. തൊണ്ണൂറ് ശതമാനം പേരിലും ഒരു മാസത്തിനുള്ളില് രോഗം മാറുന്നതായാണ് കാണുന്നത്.
പ്രസവാനന്തര വിഷാദം ബാധിച്ചിട്ടുള്ള സ്ത്രീകള് അടുത്ത തവണ ഗര്ഭം ധരിക്കുന്നതിനു മുമ്പ് ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് വേണ്ട മുന്നൊരുക്കങ്ങള് നടത്തുന്നത് ഈയവസ്ഥ ആവര്ത്തിക്കുന്നത് ഒഴിവാക്കാന് സഹായിക്കും.

പ്രസവാനന്തര വിഭ്രാന്തി: പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില് ചില സ്ത്രീകള്ക്ക് കടുത്ത മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള് ഉണ്ടാകാം. ഈയവസ്ഥയ്ക്ക് ‘പോസ്റ്റ്പാര്ട്ടം സൈക്കോസിസ്’ അഥവാ ‘പ്രസവാനന്തര വിഭ്രാന്തി’ എന്നാണ് പറയുന്നത്. സ്ഥായിയായ ഉറക്കക്കുറവ്, അമിതദേഷ്യം, അകാരണമായ ഭയം, അക്രമസ്വഭാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്. ഇക്കൂട്ടര് കുഞ്ഞിന്റെ കാര്യങ്ങള് നോക്കാന് താത്പര്യം കാണിക്കാറില്ല. ചിലപ്പോള് ഇവര്ക്കു ചുറ്റും ആരുമില്ലാത്ത സമയങ്ങളില്പ്പോലും ആരോ അവരോട് സംസാരിക്കുന്നതുപോലെയുള്ള ‘അശരീരിശബ്ദങ്ങള്’ കേള്ക്കാന് കഴിയും. ഇത്തരം അശരീരികള് കുഞ്ഞിനെ കൊന്നുകളയാന് പറയുന്നതുകേട്ട് കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മമാര്വരെയുണ്ട്. ആരോ തന്നെയും തന്റെ കുഞ്ഞിനെയും കൊല്ലാന് വരുന്നുണ്ട് എന്ന മട്ടിലുള്ള മിഥ്യാവിശ്വാസങ്ങളും ഇവര് പ്രകടിപ്പിക്കാറുണ്ട്. ഇവര്ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. അമ്മയുടെ മാനസികനില സാധാരണമാകുന്നതുവരെ കുട്ടിയെ അമ്മയില്നിന്ന് മാറ്റിനിര്ത്തുന്നതാവും നല്ലത്. മോശമായ കുടുംബാന്തരീക്ഷവും ജീവിതപങ്കാളിയുടെ അസാന്നിധ്യവും ഈ പ്രശ്നത്തിന് കാരണമായേക്കാം.
മാനസികവിഭ്രാന്തി മാറ്റാന് സഹായിക്കുന്ന ആന്റിസൈക്കോട്ടിക് ഔഷധങ്ങളും മനസ്സിന്റെ വൈകാരികാവസ്ഥ ക്രമപ്പെടുത്താന് സഹായിക്കുന്ന മൂഡ് സ്റ്റെബിലൈസര് ഔഷധങ്ങളും ഉപയോഗിച്ചാണ് ചികിത്സ നടത്തേണ്ടത്. ഔഷധചികിത്സയോടൊപ്പം കൃത്യമായ ഭക്ഷണവും വിശ്രമവും ലഭിക്കേണ്ടതും അനിവാര്യമാണ്.

courtesy : mathrubhumi.com

Retail മേഖലയില്‍ FDI രാജ്യത്തിന് നേട്ടം

Retail മേഖലയില്‍ FDI പോളിസി പറയുന്ന കാര്യങ്ങള്‍ ചിത്രത്തില്‍ കാണാം

Image

Retail മേഖലയില്‍ FDI വരുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

  1. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നു. വന്‍ retail കമ്പനികള്‍ ഇടനിലക്കാരെ ഒഴുവാക്കി നേരിട്ട് കര്‍ഷകരില്‍ നിന്നും സാധങ്ങള്‍ വാങ്ങുന്നതിനാല്‍ ഇടനിലക്കാരുടെ ചുഷണം ഒഴുവാകും. നിലവില്‍ കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിന്റെ  30-35% മാത്രമേ ലഭിക്കുന്നുള്ളൂ . ലാഭത്തിന്റെ ഭുരി ഭാഗവും സ്വന്തം ആകുന്നതു കര്‍ഷകരില്‍ നിന്നും ഉല്പന്നങ്ങള്‍ retail ഷോപ്പ്കളില്‍ എത്തിക്കുന്ന ഇടനിലക്കാരാണ് . കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍  15-20% വില കുടുതല്‍ ലഭിക്കാന്‍ Retail മേഖലയില്‍ FDI വരുന്നതു ഗുണം ചെയ്യും.
  2. ലാഭത്തിന്റെ ഭുരിഭാഗവും സ്വന്തം ആകുന്ന ഇടനിലക്കാരെ ഒഴുവാക്കുന്നതിനാല്‍ സാധനങ്ങളുടെ വിലയില്‍ കുറവുണ്ടാകും അത് food inflation കുറയ്ക്കും.
  3. Retail മേഖലയിലെ വലിയ നിക്ഷേപം വലിയ തോതില്‍ തൊഴില്‍ സൃഷ്ട്ടിക്കും . പത്തുലക്ഷത്തിനും അതില്‍ കുടുതലും ജനസംഖ്യ ഉള്ള 53 സിറ്റികളില്‍ മാത്രമാണ് Foreign retailers നു ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് ഷോപ്പുകള്‍ തുറക്കാന്‍ അനുവാദം ഉള്ളത് . അതിനാല്‍ സാധാരണ കച്ചവടക്കാരെ ഇത് ബാദിക്കും എന്നതില്‍ വലിയ യുക്തി ഇല്ല
  4. ഭക്ഷ്യ ഉല്പന്നങ്ങളുടെ വലിയ ഭാഗം Waste ആയി പോകുന്നത്  തടയാം. നിലവില്‍ മികച്ച storage ഉം  transportation ഉം ഇല്ലാത്തതിനാല്‍ ഭക്ഷ്യ ഉല്പന്നങ്ങളുടെ ഏതാണ്ട്  30-40% പാഴായി പോകുകയാണ് .  വിദേശ നിക്ഷേപത്തിന്റെ 50 ശതമാനവും നിര്‍മാണ മേഖലയില്‍ ചിലവഴിക്കണം എന്ന നിബന്ധന ഉള്ളതിനാല്‍ മികച്ച  storage സൌകര്യങ്ങളും  വേഗതയേറിയ  transport facilities ലഭ്യമാവും .നിക്ഷേപത്തിന്റെ  50 % നിര്‍മാണ മേഖലയില്‍ ചിലവഴിക്കേണ്ടതിനാല്‍ cold store ഉം ഫുഡ്‌ grain store കുടുതല്‍ ഉണ്ടാകുകയും പാഴായി പോകുന്ന ഭക്ഷ്യ ഉല്പന്നങ്ങളുടെ അളവില്‍ വലിയ കുറവുണ്ടാകുകയും അതുവഴി  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുകയും ചെയ്യാം.
  5. Foreign retailers വരുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണം ചെയ്യും .വലിയ retail കമ്പനികള്‍ അവരുടെ മൊത്തം വില്പനയുടെ 30 %  ചെറിയ retail കച്ചവടക്കാര്‍ക്ക് നല്‍കണം എന്ന് നിബന്ധനയുണ്ട് . ഇടനിലക്കാരില്‍ നിന്നും വലിയ വിലയില്‍ നിലവില്‍ ഉല്പന്നങ്ങള്‍ വാങ്ങുന്ന ചെറികിട കച്ചവടക്കാര്‍ക്ക് കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന വലിയ retail കമ്പനികളില്‍ നിന്നും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാകും. (note : പത്തു ലക്ഷം ആളുകളില്‍ കുടുതല്‍ ഉള്ള 53 സിറ്റികളില്‍ മാത്രമേ FDI നിക്ഷേപം പറ്റുകയുള്ളൂ  .)
  6. ചെറുകിട വ്യെവസായങ്ങല്‍ക്കുള്ള (Small and Retail Enterprise) ക്കും FDI നിക്ഷേപം ഗുണം ചെയ്യും .വലിയ retail കമ്പനികള്‍ അവരുടെ മൊത്തം purchase ന്റെ  30 %   ചെറുകിട വ്യെവസായങ്ങളില്‍നിന്നും വാങ്ങണം എന്ന്  നിബന്ധനയുണ്ട് . നിലവില്‍ retail ഷോപ്പുകളില്‍ ഉല്പന്നങ്ങള്‍ എത്തിക്കുന്ന ഇടനിലക്കാര്‍ ചെറുകിട വ്യെവസായങ്ങളുടെ ഉല്പന്നങ്ങള്‍ മികച്ച ഗുണ നിലവാരം ഉള്ളവ ആണെങ്കിലും വാങ്ങാറില്ല കാരണം ചെറുകിട വ്യെവസായങ്ങള്‍ക്ക് വലിയ തോതില്‍ പരസ്യം നല്‍കാന്‍ കഴിയാറില്ല . എന്നാല്‍ വലിയ retail കമ്പനികള്‍ അവരുടെ മൊത്തം purchase ന്റെ  30 %   ചെറുകിട വ്യെവസായങ്ങളില്‍നിന്നും വാങ്ങണം എന്ന നിബന്ധന ചെറുകിട വ്യെവസായങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും കുടുതല്‍ ചെറുകിട വ്യെവസായങ്ങള്‍ വരാന്‍ ഇത് കാരണമാകും

FDI നിക്ഷേപം വരുന്നതില്‍ ഏറ്റവും വലിയ നഷ്ടം retail shop കളില്‍ വലിയ ലാഭത്തിനു ഉല്പന്നങ്ങള്‍ എത്തിചിരുന്ന ഇടനിലക്കാര്‍ക്ക് ആയിരിക്കും. 

FDI അനുകുലിക്കുന്ന സംസ്ഥാനങ്ങളും  എതിര്‍ക്കുന്ന സംസ്ഥാനങ്ങളും Image